adi

വേഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിച്ച് പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിന് അടി എന്ന് പേരിട്ടു. അഹാനകൃഷ്ണയും ധ്രുവനുമാണ് ഈ ഫൺ ഫാമിലി എന്റർടെയ്‌നറിലെ മറ്റു പ്രധാന താരങ്ങൾ. രതീഷ് രവിയുടേതാണ് രചന.അതേസമയം കൈനിറയെ സിനിമകളാണ് ടൈൻ ടോം ചാക്കോയ്ക്ക് . സുരാജ് വെഞ്ഞാറമൂടിന്റെ റോയ് , പൃഥ്വിരാജിന്റെ കുരുതി, കൃഷ്ണശങ്കറിനൊപ്പം കുടുക്ക് , നായക വേഷത്തിൽ എത്തുന്ന വൂൾഫ് എന്നിവയാണ് പ്രധാന ചിത്രങ്ങൾ. പുതുവർഷം ഷൈൻ ആദ്യം അഭിനയിക്കുന്നത്.അമൽനീരദിന്റെ മമ്മൂട്ടി ചിത്രത്തിലാണ് . ഈ സിനിമയിൽ സൗബിൻ ഷാഹിറുമുണ്ട്. '' നല്ല സിനിമയുടെ ഭാഗമാവാനാണ് എന്നും ആഗ്രഹം. അതിലൂടെ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ കഴിയണം.'' ഷൈൻ ടോം ചാക്കോ പറഞ്ഞു.