trump

വാ​ഷിം​ഗ്​​ട​ൺ​:​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഒ​ഴി​ഞ്ഞ​തി​ന് ​ശേ​ഷം​ ​ഫ്ലോ​റി​ഡ​യി​ലെ​ ​പാം​ ​ബീ​ച്ചി​ലെ​ ​സ്വ​ന്തം​ ​റി​സോ​ർ​ട്ടാ​യ​ ​'​മാ​ർ​ ​അ​ ​ലാ​ഗോ​യി​ൽ​ ​താ​മ​സി​ക്കാ​നു​ള്ള​ ​പ​ദ്ധ​തി​യി​ലാ​ണ് ​അ​മേ​രി​ക്ക​ൻ​ ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പെ​ന്ന​ ​വാ​ർ​ത്ത​ക​ൾ​ ​പു​റ​ത്തു​ ​വ​ന്നി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​ട്രം​പ് ​അ​വി​ടെ​ ​സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​ത് ​ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​അ​യ​ൽ​വാ​സി​ക​ൾ​ ​അ​ധി​കൃ​ത​രെ​ ​സ​മീ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഫ്ലോ​റി​ഡ​യി​ലെ​ ​പ്ര​മു​ഖ​ർ​ ​താ​മ​സി​ക്കു​ന്ന​ ​മേ​ഖ​ല​യാ​ണ്​​ ​പാം​ ​ബീ​ച്ച്​.​ 1986​ ​ൽ​​​ ​ട്രം​പ്​​ ​സ്വ​ന്ത​മാ​ക്കി​യ​ ​എ​സ്​​റ്റേ​റ്റും​ ​ബം​ഗ്ലാ​വും​ 1993​ ​ലാ​ണ്​​ ​സ്വ​കാ​ര്യ​ ​റി​സോ​ർ​ട്ടാ​യി​ ​മാ​റ്റി​യ​ത്.​ ​സ്വ​കാ​ര്യ​ ​റി​സോ​ർ​ട്ടാ​യി​ ​മാ​റ്റു​മ്പോ​ൾ​ ​അ​വി​ടെ​ ​സ്ഥി​ര​ ​താ​മ​സ​മു​ണ്ടാ​കി​ല്ലെ​ന്ന്​​ ​അ​ധി​കൃ​ത​രു​മാ​യി​ ​ധാ​ര​ണ​യു​ണ്ടാ​ക്കി​യി​രു​ന്നെ​ന്നാ​ണ്​​ ​അ​യ​ൽ​വാ​സി​ക​ൾ​ ​ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്​.​ ​പ്ര​സി​ഡ​ന്റ്​​ ​പാം​ ​ബീ​ച്ചി​ൽ​​​എ​ത്തു​ന്ന​തി​ലും​ ​അ​യ​ൽ​വാ​സി​ക​ൾ​ക്ക്​​ ​ക​ടു​ത്ത​ ​എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ട്രം​പ് ​എ​ത്തു​മ്പോ​ൾ​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക്​​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടു​ക​ൾ​ ​സൃ​ഷ്ടി​ച്ചി​രു​ന്നു.സ്വ​കാ​ര്യ​ത​ ​ഇ​ഷ്​​ട​പ്പെ​ടു​ന്ന​വ​രും​ ​സ്വ​സ്ഥ​ത​ ​ആ​​​ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണ്​​ ​പാം​ ​ബീ​ച്ചു​കാ​ർ​​.​ ​എ​ന്നാ​ൽ,​ ​ട്രം​പ്​​ ​അ​തി​ന്​​ ​വി​ഘാ​ത​മാ​കു​മെ​ന്ന്​​ ​പാം​ ​ബീ​ച്ചു​കാ​ർ​ ​ക​രു​തു​ന്ന​ത്​​ ​കൊ​ണ്ടാ​ണ്​​ ​എ​തി​ർ​പ്പു​യ​ർ​ത്തു​ന്ന​തെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ട്.