
കോഴിക്കോട്: വി.കെ.സി ഗ്രൂപ്പിന് കീഴിലുള്ള ഡി.ബി കൺസ്യൂമർ പ്രോഡക്ട്സിന്റെ പുതിയ ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് ബ്രാൻഡ് അംബാസഡർ ചലച്ചിത്രതാരം മംമ്ത മോഹൻ ദാസ് നിർവഹിച്ചു.
ഹൈജീൻ ഉത്പന്നങ്ങൾക്കു പുറമെ ഫാബ്രിക് കെയർ, ഡിഷ് കെയർ എന്നിവയാണ് പുറത്തിറക്കിയത്.
ഗുണമേന്മയാർന്ന ശുചിത്വ ഉത്പന്നങ്ങൾ മിതമായ വിലയിൽ സാധാരണക്കാരിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഓൺലൈൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മാനേജിംഗ് ഡയറക്‌ടർ വി.കെ.സി റസാഖ് പറഞ്ഞു. ഫാബ്രിക് ഡിറ്റർജന്റ്, സ്ക്രബി ഡിഷ് വാഷ്, ഫൈറ്റർ ബാത്റൂം ക്ലീനർ, ടോയ്‌ലറ്റ് ക്ലീനർ, ഫ്ലോർ ക്ലീനർ, എൻലിവ് ഹാൻഡ് വാഷ് തുടങ്ങിയവയാണ് വിപണിയിലെത്തിക്കുന്നത്.
ഉത്പന്നങ്ങളുടെ വെബ്സൈറ്റ് ലോഞ്ചിംഗ് വി.കെ.സി റസാഖ് നിർവഹിച്ചു. ചർമ്മസംരക്ഷണത്തിനും അണുനശീകരണത്തിനുമുള്ള കൂടുതൽ ഉത്പന്നങ്ങൾ വൈകാതെ വിപണിയിലെത്തിക്കുമെന്ന് ഡയറക്ടർ കെ.സി. ചാക്കോ പറഞ്ഞു. ഡയറക്ടർമാരായ വി. റഫീഖ്, എം.വി. വേണുഗോപാൽ എന്നിവരും സംബന്ധിച്ചു.