rajani

മെൽബൺ : ബോളിവുഡ്,ദക്ഷിണേന്ത്യൻ സിനിമാ ഗാനങ്ങളുടെ ടിക്ടോക്ക് അഭിനയവുമായി ആരാധകരെ വിസ്മയിപ്പിച്ചിട്ടുള്ള ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണർ ഇത്തവണ പുതുവർഷ ആശംസ നേരാനെത്തിയത് സാക്ഷാൽ രജനികാന്തിന്റെ വേഷത്തിൽ. റിഫേസ് എന്ന മൊബൈൽ ആപ്പിന്റെ സഹായത്തോടെ രജനിയുടെ സിനിമാദൃശ്യങ്ങളിൽ തന്റെ മുഖം സന്നിവേശിപ്പിച്ച് സൃഷ്ടിച്ച വീഡിയോയാണ് വാർണർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ പങ്കുവച്ചത്.

അതേസമയം പരിക്കിൽ നിന്ന് പൂർണമോചിതനായിട്ടിലെങ്കിലും വാർണറെ ഏഴാം തീയതി സിഡ്നിയിൽ തുടങ്ങുന്ന മൂന്നാം ടെസ്റ്റിൽ കളിപ്പിക്കാനിരിക്കുകയാണ് ആസ്ട്രേലിയ.