ന്യൂഡൽഹി : ആസ്ട്രേലിയയ്ക്ക് എതിരായ രണ്ടാം ടെസ്റ്റിൽ പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ ഇന്ത്യൻ പേസർ ഉമേഷ് യാദവിനെക്കാത്ത് സന്തോഷ വാർത്ത.ഭാര്യ തന്യ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷവാർത്ത ഉമേഷ് ഇന്നലെ ട്വിറ്ററിലൂടെ പങ്കുവച്ചു. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം ബെംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്നെസ് വീണ്ടെടുക്കാനുള്ള പരിശീലനത്തിൽ ഉമേഷ് പങ്കെടുക്കും. ഫെബ്രുവരിയിൽ ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ കളിക്കാനാണ് ശ്രമം.