ലണ്ടൻ : ഏഴ് ചാമ്പ്യൻഷിപ്പുകൾ നേടി ഷൂമാക്കറുടെ റെക്കാഡിനൊപ്പമെത്തിയ ഫോർമുല വൺ കാറോട്ട താരം ലൂയിസ് ഹാമിൽട്ടനു ബ്രിട്ടനിലെ ബ്രിട്ടനിലെ പരമോന്നത ബഹുമതികളിലൊന്നായ ‘സർ' പദവി ലഭിച്ചു. എന്നാൽ വലിയ നേട്ടങ്ങളുണ്ടാക്കിയിട്ടും ‘സർ’ പദവി കൊടുക്കാത്തത് ഹാമിൽട്ടൻ കറുത്ത വർഗക്കാരനായതിനാലാണെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. ഫോർമുല വൺ താരങ്ങളായ ജാക്കി സ്റ്റുവർട്ട്, സ്റ്റെർലിങ് മോസ്, ഫ്രാങ്ക് വില്യംസ്, പാട്രിക് ഹെഡ്, ജാക് ബ്രാഭം എന്നിവർക്കും മുൻപു സർ പദവി ലഭിച്ചിട്ടുണ്ട്.