കൊഹിമ: നാഗാലാൻഡ് - മണിപ്പൂർ അതിർത്തിയിൽ വ്യാപിക്കുന്ന കാട്ടുതീ നിയന്ത്രിക്കാൻ മണിപ്പൂർ സർക്കാർ ദേശീയ ദുരന്ത നിവാരണ സേനയോടും സൈന്യത്തോടും സഹായം തേടി.
ചൊവ്വാഴ്ച സുകോ മേഖലയിൽ നിന്നാരംഭിച്ച കാട്ടുതീ മണിപ്പൂരിലെ സേനാപതിയിലേക്കും വ്യാപിച്ച പശ്ചാത്തലത്തിലാണിത്.
മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ആകാശനിരീക്ഷണം നടത്തി. വിശദാംശങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്നും എല്ലാ സഹായ സഹകരണവും ഉണ്ടാവുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പുനൽകിയതായും ബിരേൻ സിംഗ് ട്വീറ്റ് ചെയ്തു.