ലണ്ടൻ: ബ്രക്സിറ്റ് യാഥാർത്ഥ്യമായതോടെ ഇനി നിരവധി മാറ്റങ്ങളാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായ ബ്രിട്ടനിൽ വരാനിരിക്കുന്നത്. വ്യാപാരം, സഞ്ചാരം, കുടിയേറ്റം, സുരക്ഷ തുടങ്ങി എല്ലാത്തിലും ബ്രിട്ടന് സ്വയം തീരുമാനമെടുക്കാം. കൂടാതെ, ഇനി മുതൽ ബ്രിട്ടനിൽ നിലവിൽ വരുന്ന ചില സുപ്രധാന മാറ്റങ്ങളുണ്ട്. യൂറോപ്യൻ യൂണിയന്റെ ഭാഗമായിരുന്നപ്പോൾ അംഗ രാജ്യങ്ങളിലേക്കുള്ള യാത്ര അനായാസം നടന്നിരുന്നു. ഇപ്പോൾ, പോയിന്റ് അടിസ്ഥാനമാക്കിയുള്ള പുതിയ സംവിധാനം നടപ്പിൽ വന്നു. വിസയില്ലാത്ത അയൽരാജ്യ യാത്ര ഇനി നിശ്ചിത ദിവസങ്ങൾ മാത്രമേ പാടുള്ളൂ. 90 ദിവസത്തിൽ കൂടിയാൽ വിസ വേണം. ബ്രിട്ടനിലുള്ള മറ്റു രാജ്യക്കാർക്കും ഇത് ബാധകമാണ്. ചരക്കു ഗതാഗതത്തിനും നിയന്ത്രണങ്ങളുണ്ട്. നടപടിക്രമങ്ങൾ പലതും ഇനിയും പൂർത്തിയാക്കാത്തതാണ് അതിലേറെ വലിയ വെല്ലുവിളി. പ്രതികളെ തിരഞ്ഞും കേസ് അന്വേഷിച്ചും യൂറോപ്പ് മുഴുവൻ സഞ്ചരിക്കാൻ ഇനി ബ്രിട്ടീഷ് പൊലീസിന് സാധിക്കില്ല. മാത്രമല്ല, യൂറോപ്യൻ യൂണിയന് പൊതുവായുള്ള വിവര ശേഖരവും ബ്രിട്ടന് മാത്രം ലഭിക്കില്ല. മത്സ്യബന്ധനത്തിൽ പോലും പുതുതായി നിയന്ത്രണങ്ങൾ വന്നുകഴിഞ്ഞു. പുറത്തുപോകണമെന്ന് സ്കോട്ട്ലൻഡ് ബ്രെക്സിറ്റിനെ ശക്തമായ എതിർത്ത രാജ്യമാണ് സ്കോട്ട്ലൻഡ്. ബ്രക്സിറ്റ് നിലവിൽ വന്നതോടെ ബ്രിട്ടനിൽ നിന്ന് പുറത്തു പോകണമെന്നാണ് സ്കോട്ട്ലൻഡിന്റെ ആവശ്യം.