ബംഗളൂരു: വൃക്കസംബന്ധമായ അസുഖങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ബംഗളൂരുവിലെ അൽ സഫ ആശുപത്രിയിൽ പ്രവേശിപ്പിച്ച പി.ഡി.പി ചെയർമാൻ അബ്ദുൾ നാസിർ മഅ്ദനിയുടെ ശസ്ത്രക്രിയ പൂർത്തിയായി. രകതസമ്മർദ്ദത്തിലെ ഏറ്റകുറച്ചിൽ, മറ്റ് ശാരീരിക അസ്വസ്ഥതകൾ എന്നിവയുള്ളതിനാൽ നിരീക്ഷണത്തിൽ തുടരുകയാണ്.
കൊവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ ആശുപത്രിയിൽ കടുത്ത നിയന്ത്രണമാണ് എർപ്പെടുത്തിയിരിക്കുന്നത്. ഭാര്യ സൂഫിയ മഅ്ദനി, മകൻ സലാഹുദ്ദീൻ അയ്യൂബി തുടങ്ങിയവർ ആശുപത്രിയിലുണ്ട്.