ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ചെന്നായ 'മാസ്ക്' ധരിച്ചതിന് ഒരാൾ അറസ്റ്റിൽ. പുതുവത്സര ആഘോഷത്തിനിടെ ഭയപ്പെടുത്തുന്ന തരത്തിലുള്ള ഒരു ഫേസ് മാസ്ക് ധരിച്ചെത്തിയതിനാണ് പെഷാവർ സ്വദേശിയെ അറസ്റ്റ് ചെയ്തത്. സുഹൃത്തുക്കളെ പറ്റിക്കുന്നതിനായാണ് ഇയാൾ 'ചെന്നായ മാസ്ക്' ധരിച്ചെത്തിയത്. പ്രതിരോധ മാസ്കിന് പകരം പേടിപ്പിക്കുന്ന മാസ്ക് ധരിച്ചെത്തി ഒരാൾ അറസ്റ്റിലായ വിവരം പാക് മാദ്ധ്യമപ്രവർത്തകനായ ഒമർ ആർ ഖുറേഷിയാണ് പുറത്ത് വിട്ടത്. ഒപ്പം ഇയാളെ രണ്ട് പൊലീസുകാർ വിലങ്ങുവച്ച് നിറുത്തിയിരിക്കുന്ന ചിത്രവും പങ്കു വച്ചിരുന്നു.