മുംബയ്: ബോളിവുഡ് നടി കങ്കണ റണൗത്ത് ചട്ടം ലംഘിച്ചാണ് ഫ്ളാറ്റിൽ അറ്റകുറ്റപ്പണി നടത്തിയതെന്ന് മുംബയ് കോടതി. കോർപ്പറേഷൻ അംഗീകരിച്ച പ്ലാനിൽ മാറ്റം വരുത്തിയെന്നാണ് കോടതിയുടെ കണ്ടെത്തൽ. ഖേറിലെ ഫ്ളാറ്റിൽ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ കെട്ടിട നിർമാണ ചട്ടം ലംഘിച്ചെന്ന് കാണിച്ച് ബൃഹാൻ മുംബയ് കോർപ്പറഷൻ നൽകിയ നോട്ടീസിനെതിരെയാണ് കങ്കണ കോടതിയെ സമീപിച്ചത്.
കങ്കണയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഫ്ളാറ്റുകളിലാണ് അനധികൃത നിർമാണം കണ്ടെത്തിയത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. ബി.എം.സിയുടെ നോട്ടീസിൽ തെറ്റായി ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.