soumendu-adhikari

നന്ദിഗ്രാം: പശ്ചിമ ബംഗാളിൽ തൃണമൂൽ നേതാവ്​ സുവേന്ദു അധികാരിക്ക് പിന്നാലെ സഹോദരൻ സൗമേന്ദുവും ബി.ജെ.പിയിൽ ചേർന്നു. കോ​ണ്ടൈ മുനിസിപ്പാലിറ്റിയിലെ അഡ്​മിനിസ്​ട്രേറ്റർ​ സ്ഥാനത്ത് നിന്ന്​ അടുത്തിടെ സൗമേന്ദുവിനെ തൃണമൂൽ നീക്കിയിരുന്നു. പ്രതികാര നടപടിയെന്നാണ്​ ഇതിനെ സുവേന്ദു വിശേഷിപ്പിച്ചത്​. സൗമേന്ദുവിനൊപ്പം നിരവധി കൗൺസിലർമാരും 5000ത്തോളം തൃണമൂൽ പ്രവർത്തകരും ബി.ജെ.പിയിൽ ചേരുമെന്നും തൃണമൂൽ ഉടൻതന്നെ തകർന്നടിയുമെന്നും പർബ മേദിനിപൂരിൽ നടന്ന യോഗത്തിൽ സുവേന്ദു അധികാരി മുന്നറിയിപ്പ്​ നൽകിയിരുന്നു. കഴിഞ്ഞ മാസമാണ്​ സുവേന്ദു ബി.ജെ.പിയിൽ ചേർന്നത്​. അധികാരിയുടെ കുടുംബത്തിലെ രണ്ടുപേർ കൂടി ഇനി തൃണമൂൽ കോൺഗ്രസിലുണ്ട്. എം.പിമാരായ ദിബ്യേന്ദു, സിസിർ എന്നിവരാണവർ.