ന്യൂഡൽഹി : കൊവിഡ് കാലത്ത് ലോകത്തെ ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയ നേതാവിനെ കണ്ടെത്താനുള്ള സർവേയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നിലെന്ന് റിപ്പോർട്ട്. അമേരിക്കൻ റിസർച്ച് അസോസിയേഷൻ സംഘടിപ്പിച്ച സർവേ റിപ്പോർട്ടിലാണ് മോദിക്ക് ഭൂരിപക്ഷം ലഭിച്ചത് 75 ശതമാനം പേരും മോദിയെ പിന്തുണക്കുന്നവരാണ്. 20 ശതമാനം പേർ മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ബി.ജെ.പിക്കൊപ്പം ജനപിന്തുണ കൂടിയിട്ടുണ്ടെന്ന് സർവേയിൽ പറയുന്നു, 13 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ , ദക്ഷിണ കൊറിയ, സ്‌പെയ്ൻ, യുകെ, യുഎൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കളെയാണ് പരിഗണിച്ചത്. ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണ് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചത്. അദ്ദേഹത്തിനെതിരെ വോട്ട് ചെയ്തവരേക്കാൾ വളരെ കുറവായിരുന്നു പിന്തുണച്ചവരുടെ എണ്ണം. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒമ്പതാം സ്ഥാനത്താണ് എത്തിയത്.