vaccine

വാഷിംഗ്ടൺ: അൻപതോളം രാജ്യങ്ങളിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു. റഷ്യ സ്വന്തം സ്‌പുട്നിക്ക് വാക്സിൻ ഡിസംബറിൽ കുത്തിവച്ച് തുടങ്ങി. ബലാറസും അർജന്റീനിയയും സ്പുട്‌നിക്കിന് അനുമതി നൽകി.

ബ്രിട്ടൻ ഡിസംബർ എട്ടു മുതൽ ഫൈസർ വാക്‌സിൻ കുത്തിവയ്‌ക്കുന്നു. അമേരിക്കയും കാനഡയും ഡിസംബർ 14 മുതൽ ഫൈസർ, മോഡേണ വാക്‌സിനുകൾ കുത്തിവയ്‌ക്കുന്നു. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ഫൈസർ വാക്‌സിൻ ഉപയോഗിക്കുന്നു.

ചൈനയിൽ സിനോഫാം വാക്‌സിൻ. യു.എ.ഇയിലും ചൈനയുടെ വാക്‌സിൻ ഡിസംബർ 14 ന് കുത്തിവയ്പ്പ് തുടങ്ങി.
ഡിസംബർ 23ന് ദുബായിൽ ഫൈസർ വാക്‌സിൻ തുടങ്ങി. സൗദി, ബഹറൈൻ, കുവൈറ്റ്, ഖത്തർ, ഒമാൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലും വാക്‌സിനേഷൻ തുടങ്ങി.