ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ലിവർപൂളിനെ ന്യൂകാസിൽ യുണൈറ്രഡ് സമനിലയിൽ തളച്ചു. ന്യൂകാസിലിന്റെ തട്ടകമായ സെന്റ് ജയിംസ് പാർക്കിൽ നടന്ന മത്‌സരത്തിൽ ഇരുടീമിനും ഒരു ഗോൾ പോലും നേടാനായില്ല. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ഇത്തവണയും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്. അതേസമയം രണ്ടാംസ്ഥാനത്തുള്ള യുണൈറ്രഡുമായി ഇപ്പോൾ മൂന്ന് പോയിന്റിന്റെ വ്യത്യാസമേയുള്ളൂ നിലവിൽ ലിവറിന്.