hathras

ലക്‌നൗ: ഹാഥ്‌രസ്‌ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലംമാറ്റി ഉത്തർപ്രദേശ് സർക്കാർ. ജില്ലാ മജിസ്‌ട്രേറ്റ് പ്രവീണ്‍ കുമാര്‍ ലക്‌സറിനേയാണ് യുപി സര്‍ക്കാര്‍ സ്ഥലം മാറ്റിയത്. മിര്‍സാപൂരിലെ ജില്ലാ മജിസ്‌ട്രേറ്റായാണ് പ്രവീണ്‍ കുമാര്‍ ലക്‌സറിനെ മാറ്റി നിയമിച്ചത്.

യു.പിയിലെ ജാല്‍ നിഗം അഡീഷണ്‍ മജിസ്‌ട്രേറ്റ് രമേശ് രഞ്ജനാണ് നിലവില്‍ ഹാഥ്‌രസ്‌ കേസിന്റെ ചുമതല നല്‍കിയിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 14നാണ് ഹാഥ്‌രസ്‌ ദലിത് വിഭാഗത്തിൽ നിന്നുമുള്ള പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയാക്കിയത്.

ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ സെപ്റ്റംബര്‍ 29ന് പെണ്‍കുട്ടി മരിച്ചു. കുടുംബത്തിന്റെ അനുവാദമില്ലാതെ പെണ്‍കുട്ടിയുടെ മൃതദേഹം ദഹിപ്പിച്ചതുള്‍പ്പെടെ യുപി പൊലീസിന്റെ ഇടപെടല്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുകയും സംഭവം രാജ്യമാകമാനം പ്രതിഷേധങ്ങൾക്ക് കാരണമാകുകയും ചെയ്തിരുന്നു.