rajamanikyam

കൊച്ചി: കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം മുൻ ജില്ലാ കളക്ടർ എംജി രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.


ശീമാട്ടിക്കായി വഴിവിട്ട് പ്രവർത്തിച്ചെന്നാണ് ആരോപണം.കൂടിയ തുകയ്ക്ക് കരാർ ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. ശീമാട്ടിക്ക് മാത്രമായി പ്രത്യേക കരാര്‍ ഉണ്ടാക്കിയത് അഴിമതിയാണെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. മറ്റ് സ്ഥലങ്ങൾക്ക് സെന്റിന് 52 ലക്ഷം രൂപ നൽകിയപ്പോള്‍ ശീമാട്ടിയ്ക്ക് സെൻ്റിന് 80 ലക്ഷം രൂപ വീതമാണ് വിലയായി നല്‍കിയതെന്നും ആരോപണമുണ്ട്.