murder-case

തിരുവനന്തപുരം: പതിനൊന്നുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നവായിക്കുളം സ്വദേശി സഫീറിന്റെ മകൻ അൽത്താഫാണ് കൊല്ലപ്പെട്ടത്. മൃതദേഹം വീടിനുള്ളിലാണ് കണ്ടെത്തിയത്. അൽത്താഫിന്റെ മൃതദേഹം കെട്ടിയിട്ട നിലയിലായിരുന്നു. പിതാവ് സഫീറിന്റെയും, സഹോദരൻ അൻഷാദിൻറെയും മൃതദേഹം ക്ഷേത്രക്കുളത്തിൽ നിന്നും കണ്ടെത്തി.

അൽത്താഫിന്റെ മൃതദേഹം കണ്ടതിന് പിന്നാലെ നാട്ടുകാർ സഫീറിനും അൻഷാദിനുമായി തിരച്ചിൽ നടത്തുകയായിരുന്നു. ക്ഷേത്ര കുളത്തിനടുത്ത് സഫീറിന്റെ ഓട്ടോറിക്ഷ കണ്ടെത്തിയിരുന്നു. ഇതോടെ കുളത്തിൽ ചാടിയിരിക്കാമെന്ന് സംശയമുയർന്നു. തുടർന്ന് കുളം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

അൽത്താഫിനെയും അൻഷാദിനെയും കൊലപ്പെടുത്തിയ ശേഷം സഫീർ കുളത്തിൽ ചാടുകയായിരുന്നുവെന്നാണ് സൂചന. സഫീറും ഭാര്യയും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. നാളുകളായി ഇവർ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. മക്കൾ സഫീറിനൊപ്പമായിരുന്നു താമസം.