തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ കഴിഞ്ഞ് കൊല്ലംപുഴ വാമനപുരം ആറിന്റെ തീരത്തേക്കാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര.മൈസൂരിൽ നിന്നെത്തിയ കുറച്ച് പേർ ഇവിടെ കുടിൽ കെട്ടി താമസിക്കുന്നു.അവരുടെ പ്രധാന വരുമാന മാർഗം ഈ ആറിൽ വലയിട്ട് കിട്ടുന്ന മീൻ ആണ്.ഇവരുടെ അവസ്‌ഥ കണ്ടാൽ ആർക്കായാലും വിഷമം വരും.
ആറിനോട് ചേർന്ന് ഉപയോഗശൂന്യമായ വല കൂട്ടിയിട്ടിരുന്നു, അതിൽ ഒരു പെരുമ്പാമ്പ് കുരുങ്ങി അങ്ങനെയാണ് വാവയെ വിളിച്ചത്.ഒരു വർഷം വാവ ശരാശരി 250 നും 400 നും ഇടയിൽ പാമ്പുകളെ വലയിൽ നിന്ന് രക്ഷപ്പെടുത്താറുണ്ട്.തുടർന്ന് ഒരു വീട്ടിലെ കിണറിനകത്തു കണ്ട പാമ്പിനെ പിടികൂടാൻ വാവ യാത്രതിരിച്ചു...കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...