തൃശൂർ: ക്രിസ്‌മസ്, ന്യു ഇയർ പ്രമാണിച്ച് എക്സൈസ് കമ്മിഷണർ ആനന്ദകൃഷ്‌ണൻ ഐ പി എസ് സ്‌പെഷ്യൽ ഡ്രൈവ് ഉത്തരവ് പ്രകാരം മികച്ച കേസുകൾ കണ്ടുപിടിച്ച് പ്രവർത്തിച്ചതിന് തൃശൂർ എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥർക്ക് ക്യാഷ് അവാർഡ് നൽകി. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ കെ പ്രദീപ്കുമാർ നൽകിയ ക്യാഷ് അവാർഡ് പ്രിവന്റീവ് ഓഫീസർ ശിവശങ്കരൻ സ്വീകരിച്ചു. ഇൻസ്‌പെക്‌ടർ ഹരിനന്ദനൻ, പ്രിവന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, സജീവ് കെ എം, ജെയ്സൻ ജോസ് , സുനിൽ ടി ആർ, വിനോജ് സിവിൽ ഓഫീസർമാരായ രാജു ഷാജു, ബിബിൻ ചാക്കോ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .