thlasamayam

ലൂക്ക സിനിമയുടെ തിരക്കഥാകൃത്തുക്കളിൽ ഒരാളായ മൃദുൽ ജോർജ്ജ് എഴുതി സംവിധാനം ചെയ്‌ത ഹ്രസ്വചിത്രം 'തത്സമയം' മഞ്ജു വാര്യർ,ടൊവിനോ‌‌ തോമസ്, അഹാനാ കൃഷ്‌ണ തുടങ്ങിയവർ ചേർന്ന് പുറത്തിറക്കി. മ്യൂസിക്ക് 247 റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം 2020ൽ പുറത്തിറങ്ങിയ മഹേഷ് നാരായണൻ‌ സംവിധാനം ചെയ്‌ത സീ യൂ സൂൺ എന്ന ഫഹദ് ഫാസിൽ ചിത്രത്തിന്റെ മേക്കിംഗ് രീതിയാണ് പിന്തുടർന്നിരിക്കുന്നത്. പൂർണമായും ഒരു‌ മൊബൈൽ സ്ക്രീനിൽ നടക്കുന്ന ഈ സിനിമ കൈകാര്യം ചെയ്‌തിരിക്കുന്നതും സൈബർ സ്പേസിലെ വിശേഷങ്ങളും പ്രശ്‌നങ്ങളുമാണ്.

പ്രശസ്‌ത സംഗീത സംവിധായകനായ സൂരജ് എസ്‌ കുറുപ്പ് പശ്ചാത്തലസംഗീതമൊരുക്കിയിരിക്കുന്ന തത്സമയം പൂർണമായും അഭിനേതാക്കൾ അവരവരുടെ വീടുകളിലിരുന്ന് സ്വയം ചിത്രീകരിച്ചിരിക്കുന്നതാണ്. നിഖിൽ വേണു ചിത്രസംയോജനം നിർവഹിച്ചിരിക്കുന്ന‌ ചിത്രത്തിന്റെ വി എഫ് എക്സ് ഒരുക്കിയിരിക്കുന്നത് യദു കൃഷ്ണനാണ്. ആർദ്ര ബാലചന്ദ്രൻ, നീതു സിറിയക്ക്, എൽനാ മെറിൻ,ഗൗരി കെ രവി,ഉല്ലാസ് ടി.എസ്‌ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.