മോസ്കോ: റഷ്യയിലെ ഗെഡ്ഷൂക്കിൽ 5.1 തീവ്രതയിൽ ഭൂചലനം. തെക്ക് പടിഞ്ഞാറ് ഗെഡ്ഷൂക്കിൽ ഏഴ് കിലോമീറ്റർ അകലെ ഭൂമിക്കടിയിൽ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കൽ സർവെ അറിയിച്ചു. ഭൂചലനത്തിൽ നാശനഷ്ടമോ ജീവഹാനിയോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.