stanley

പാരിസ്: യൂറോപ്യൻ യൂണിയനുമായി ബന്ധം തുടരാൻ ഫ്രഞ്ച് വേരുകളുള്ള താൻ ഫ്രാൻസ് പൗരത്വത്തിന് അപേക്ഷിക്കുകയാണെന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പിതാവ് സ്റ്റാൻലി ജോൺസൻ(80). യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്ത് പോയതിന് പിന്നാലെയാണ് സ്റ്റാൻലിയുടെ പ്രഖ്യാപനം.

യൂറോപ്യൻ പാർലമെന്റ് മുൻ അംഗം കൂടിയായ സ്റ്റാൻലി 2016ലെ ഹിതപരിശോധനയിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടരുതെന്ന നിലപാടാണ് എടുത്തിരുന്നത്. തന്റെ മാതാവ് ഫ്രാൻസിലാണു ജനിച്ചതെന്നും അവരുടെ അപ്പൂപ്പനും ഫ്രഞ്ചുകാരനായിരുന്നെന്നും സ്റ്റാൻലി ജോൺസൻ റേഡിയോ അഭിമുഖത്തിൽ പറഞ്ഞു.