exports

ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി തുടർച്ചയായ മൂന്നാംമാസവും നഷ്‌ടത്തിലേക്ക് വീണു. ഡിസംബറിൽ 0.8 ശതമാനം ഇടിവോടെ 2,689 കോടി ഡോളറിന്റെ കയറ്റുമതിയാണ് നടന്നത്. അതേസമയം, ഇടിവിന്റെ ആഘാതം നവംബറിലെ 8.74 ശതമാനത്തിൽ നിന്ന് കുറഞ്ഞത് ആശ്വാസമാണ്.

കഴിഞ്ഞമാസം ഇറക്കുമതി 7.6 ശതമാനം ഉയർന്ന് 4,260 കോടി ഡോളറായി. ഇതോടെ, ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലെ അന്തരമായ വ്യാപാരക്കമ്മി 1,571 കോടി ഡോളറായി ഉയർന്നു. പെട്രോളിയം, ലെതർ, സമുദ്രോത്പന്നങ്ങൾ എന്നിവയുടെ കയറ്റുമതി കുറഞ്ഞതാണ് കഴിഞ്ഞമാസത്തെ പ്രധാന തിരിച്ചടി.

15.8%

നടപ്പുവർ‌ഷം ഏപ്രിൽ-ഡിസംബറിൽ കയറ്റുമതി ഇടിവ് 15.8 ശതമാനം. വരുമാനം മുൻവർഷത്തെ സമാനകാലത്തെ 23,827 കോടി ഡോളറിൽ നിന്ന് 20,055 കോടി ഡോളറായി കുറഞ്ഞു.

29.08%

ഏപ്രിൽ-ഡിസംബറിൽ ഇറക്കുമതി ഇടിവ് 29.08 ശതമാനം. 36,418 കോടി ഡോളറിൽ നിന്ന് 25,829 കോടി ഡോളറിലേക്കാണ് ഇടിവ്.

81.8%

ഡിസംബറിൽ സ്വർണം ഇറക്കുമതി 81.8 ശതമാനം കുതിച്ചുയർന്നു. 201 കോടി ഡോളറിന്റേതാണ് ഇറക്കുമതി.

10.37%

കഴിഞ്ഞമാസം ക്രൂഡോയിൽ ഇറക്കുമതി 10.37 ശതമാനം കുറഞ്ഞ് 961 കോടി ഡോളറായി.