മടങ്ങിയെത്തിയ പ്രവാസികൾക്ക് നോർക്ക റൂട്സിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക്, സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ജനുവരി 8 ന് രാവിലെ 10 മണിക്ക് കൊല്ലം സി.കേശവൻ മെമ്മോറിയൽ ടൗൺ ഹാളിനോട് ചേർന്നുള്ള ഡൈനിങ് ഹാളിൽ വായ്‌പ യോഗ്യത നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കും.
രണ്ടു വർഷമെങ്കിലും വിദേശത്തു ജോലി ചെയ്‌ത ശേഷം സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിപാടിയിൽ പരിചയപ്പെടുത്തും. അർഹരായ സംരഭകർക്കു തത്സമയം വായ്‌പ അനുവദിക്കുന്നതും അഭിരുചിയുള്ളവർക്കു മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും. ഇതിനായി സർക്കാരിന്റെ മാനേജ്‌മെന്റ് സ്ഥാപനമായ സി.എം.ഡി യുടെ സേവനം ലഭ്യമാക്കും.
സംരഭകർക്ക് മൂലധന, പലിശ സബ്സിഡികൾ ലഭ്യമാക്കുന്ന പദ്ധതിയിൽ സംരംഭകരാകാൻ താത്പര്യമുള്ളവർ നോർക്ക റൂട്സിന്റെ വെബ്‌സൈറ്റിൽ ആവശ്യ രേഖകളായ പാസ്‌പോർട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോയും വേണ്ട മറ്റ് രേഖകളും അപ്‌ലോഡ് ചെയ്‌തിരിക്കണം.