ന്യൂഡൽഹി : രാജ്യത്തെ 30 കോടി പേർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന പ്രസ്താവനയിൽ വ്യക്തത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻഗണനാ പട്ടികയിലുള്ള മൂന്നുകോടി പേർക്കാണ് ആദ്യഘട്ടത്തിൽ സൗജന്യ വാക്സിൻ നൽകുന്നതെന്ന് അദ്ദേഹം ട്വിറ്ററിൽ അറിയിച്ചു. കൊവിഡ് പ്രതിരോധത്തിൽമുന്നിൽ നിൽക്കുന്ന രണ്ടുകോടി പേർക്കും ഒരുകോടി ആരോഗ്യപ്രവർത്തകർക്കുമാണ് ആദ്യം സൗജന്യ വാക്സിൻ നൽകുന്നത്. ബാക്കിയുള്ള 27കോടി മുൻഗണന വിഭാഗത്തിൽ പെട്ടവർക്ക് എങ്ങനെ വിതരണം ചെയ്യുമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് മന്ത്രി അറിയിച്ചു.
രാജ്യമൊട്ടാകെ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് നേരത്തെ മന്ത്രി പറഞ്ഞിരുന്നു. ഡൽഹിയിലെ ഡ്രൈ റൺ വിലയിരുത്തിയ ശേഷമാണ് മാദ്ധ്യമങ്ങളോടാണ് സൗജന്യ വാക്സിൻ നൽകുന്നതിനെക്കുറിച്ച്മെ പ്രഖ്യാപിച്ചത്. ഡൽഹിയിൽ സൗജന്യ വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ ആയിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
In 1st phase of #COVID19Vaccination free #vaccine shall be provided across the nation to most prioritised beneficiaries that incl 1 crore healthcare & 2 crore frontline workers
— Dr Harsh Vardhan (@drharshvardhan) January 2, 2021
Details of how further 27 cr priority beneficiaries are to be vaccinated until July are being finalised pic.twitter.com/K7NrzGrgk3