ന്യൂഡൽഹി: യൂണിഫൈഡ് പേമെന്റ്‌സ് ഇന്റർഫേസ് (യു.പി.ഐ) വഴിയുള്ള എല്ലാ ഇടപാടുകളും സൗജന്യമായി തുടരുമെന്നും ജനുവരി ഒന്നുമുതൽ ഇടപാടിന് ഫീസ് ഏർപ്പെടുത്തിയെന്ന വാർത്തകൾ ശരിയല്ലെന്നും നാഷണൽ പേമെന്റ്‌സ് കോർപ്പറേഷൻ ഒഫ് ഇന്ത്യ (എൻ.പി.സി.ഐ) വ്യക്തമാക്കി. രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകാരുടെ നിയന്ത്രകരമാണ് 2008ൽ രൂപീകരിച്ച എൻ.പി.സി.ഐ.