വാഷിംഗ്ടൺ: ജനപ്രീതിയിൽ ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമതെന്ന്
യു.എസ് സർവേ. ഗവേഷണ സ്ഥാപനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവേയിലാണ് മോദിക്ക് അംഗീകാരം. ആസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, ദക്ഷിണ കൊറിയ, സ്‌പെയിൻ, ബ്രിട്ടൻ, യു.എസ് എന്നീ 13 രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളെ കുറിച്ചാണ് സർവേ നടത്തിയത്. മോദിയ്ക്ക് ലഭിച്ച റേറ്റിംഗ് 55 ശതമാനമാണ്. മെക്‌സിക്കൻ പ്രസിഡന്റ് ആൻഡ്രസ് ലോപസ് ഒബ്രാഡർ, ഓസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ എന്നിവരുടെ ജനപ്രീതിയും വർദ്ധിച്ചിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒൻപതാമതാണ്. എന്നാൽ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് നെഗറ്റീവ് വോട്ടുകളാണ് ലഭിച്ചതെന്നാണ് വിവരം.