ന്യൂഡൽഹി: ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകൾ നേരിട്ട് വിലയിരുത്തുന്നതിനായി ബി.ജെ.പി ദേശീയാദ്ധ്യക്ഷൻ ജെ.പി നദ്ദ 9ന് പശ്ചിമ ബംഗാൾ സന്ദർശിക്കും. വരുന്ന അഞ്ച് മുതൽ 7 വരെ അഹമ്മദാബാദിൽ ചേരുന്ന പാർട്ടി സമ്മേളനത്തിൽ ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്, ജെ.പി നദ്ദ എന്നിവർ പങ്കെടുക്കും. ഇതിന് ശേഷം നദ്ദ ബംഗാളിലേക്ക് തിരിക്കുമെന്നാണ് വിവരം.
കഴിഞ്ഞ മാസവും നദ്ദ ബംഗാളിലെത്തിയിരുന്നു. സന്ദർശനത്തിനിടെ അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായത് വിവാദമായിരുന്നു.