car-sales

കൊച്ചി: ഉത്സവകാലവും ഓഫറുകളും തുണച്ചതോടെ ഡിസംബറിലെ മൊത്ത (ഹോൾസെയിൽ) വില്പനയിൽ വാഹന നിർമ്മാതാക്കൾ നേടിയത് മികച്ച നേട്ടം. ജനുവരി ഒന്നുമുതൽ വില കൂടുമെന്ന വാർത്തകളും ഡിസംബറിലെ നേട്ടത്തിന് കാരണമായി. ക്രിസ്മസ്-പുതുവത്സരാഘോഷം പ്രമാണിച്ച് മിക്ക വാഹന നിർമ്മാതാക്കളും ഡിസ്‌കൗണ്ട് ഉൾപ്പെടെ ഓഫറുകൾ മുന്നോട്ടുവച്ചിരുന്നു. ഇത്, റീട്ടെയിൽ വില്പനയിൽ വൻ വർദ്ധനയുണ്ടാക്കിയിട്ടുണ്ടെന്നും മൊത്ത വില്പന (ഫാക്‌ടറികളിൽ നിന്ന് ഔട്ട്‌ലെറ്റുകളിലേക്കുള്ള വില്പന) കൂടാൻ ഇതു സഹായിച്ചുവെന്നുമാണ് വാഹന നിർമ്മാതാക്കളുടെ വിലയിരുത്തൽ.

കുതിപ്പിന്റെ ട്രാക്ക്

(പ്രമുഖ കമ്പനികളും നേട്ടവും)

മാരുതി സുസുക്കി : 20.2%

ഹ്യുണ്ടായ് : 24.89%

ടാറ്റാ മോട്ടോഴ്‌സ് : 21%

ടി.വി.എസ് മോട്ടോർ : 17.5%

ഐഷർ : 37%

അശോക് ലെയ്ലാൻഡ് : 14%

ടൊയോട്ട : 14%

ഹോണ്ട കാർസ് : 2.6%