radhakrishnan-72

പള്ളുരുത്തി: സിനിമാ, സീരിയൽ നടൻ ഇടക്കൊച്ചി മാളിയേക്കൽ വീട്ടിൽ രാധാകൃഷ്ണൻ (72) നിര്യാതനായി. സമ്മോഹനം, ഒരു സുന്ദരിയുടെ കഥ, ആരോമലുണ്ണി, സ്വരൂപം, സ്വം, മങ്കമ്മ, സ്‌നേഹദൂത്, പൂരം, ശയനം, രാജശില്പി തുടങ്ങി പതിനഞ്ചോളം സിനിമകളിലും ടെലിവിഷനിലെ ആദ്യമലയാളം സീരിയലായ കൈരളീവിലാസം ലോഡ്ജിലും അപ്പുപ്പൻ താടിയിലും അഭിനയിച്ചിട്ടുണ്ട്. ആയുർവേദ വൈദ്യനും ദീർഘകാലം കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായിരുന്ന പി.കെ. കുട്ടികൃഷ്ണൻ വൈദ്യരുടെ മകനാണ്. സഹോദരങ്ങൾ: എം.കെ. നരേന്ദ്രൻ, പരേതനായ രാജേന്ദ്രൻ വൈദ്യർ.