മുംബയ് : സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കറിനെയും പേസർ കൃതിക് ഹനഗവാഡിയെയും കൂടി മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂർണമെന്റിനുള്ള മുംബയ് സീനിയർ ക്രിക്കറ്റ് ടീമിലേക്ക് ഉൾപ്പെടുത്തി. ആദ്യം 20 അംഗ ടീം പ്രഖ്യാപിച്ചപ്പോൾ അർജുൻ ഉണ്ടായിരുന്നില്ല. പിന്നീട് കൊവിഡ് സാഹചര്യം പ്രമാണിച്ച് 22 പേരെ ഉൾപ്പെടുത്താൻ ബി.സി.സി.ഐ അനുമതി നൽകിയപ്പോഴാണ് അർജുനെയും കൃതികിനെയും ഉൾപ്പെടുത്തിയത്. ഈ മാസം പത്തിന് മുംബയ്‌യിൽ തുടങ്ങുന്ന ടൂർണമെന്റിൽ കേരളം,ഡൽഹി,ആന്ധ്ര,പോണ്ടിച്ചേരി,ഹരിയാന എന്നീ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പിലാണ് മുംബയ് മത്സരിക്കുന്നത്. ടൂർണമെന്റിനുള്ള കേരള ടീം കഴിഞ്ഞ ദിവസം മുംബയ്‌യിൽ എത്തി ക്വാറന്റൈനിൽ പ്രവേശിച്ചു.