manchester-united

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആസ്റ്റൺ വില്ലയോട് ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ജയിച്ച മുൻ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് നിലയിൽ നിലവിലെ ചാമ്പ്യന്മാരായ ലിവർപൂളിനൊപ്പമെത്തി ഗോൾ ശരാശരിയിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു.

സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ അന്തോണി മാർഷ്യൽ, ബ്രൂണോ ഫെർണാണ്ടസ് എന്നിവരാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനുവേണ്ടി ഗോളുകൾ നേടിയത്. 40-ാം മിനിട്ടിലായിരുന്നു അന്തോണി മാർഷ്യലിന്റെ ഗോൾ.58-ാം മിനിട്ടിൽ ബെർട്രാൻഡ് ട്രവോർ ആസ്റ്റൺ വില്ലയെ സമനിലയിലെത്തിച്ചു. 61-ാംമിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ബ്രൂണോ യുണൈറ്റഡിനെ വിജയത്തിലെത്തിച്ചത്.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റായി. ലിവർപൂളിനും ഇത്രയും മത്സരങ്ങളിൽ നിന്ന് ഇത്ര തന്നെ പോയിന്റാണുള്ളത്. എന്നാൽ അവർ ഗോൾശരാശരിയിൽ മുന്നിലാണ്.