ചണ്ഡിഗഢ്: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിനെതിരെ വധഭീഷണി മുഴക്കുന്ന പോസ്റ്ററുകൾ പതിപ്പിച്ച് അജ്ഞാതർ. സിംഗിനെ വധിക്കുന്നവർക്ക് 10 ലക്ഷം രൂപ പ്രഖ്യാപിക്കുന്ന പോസ്റ്ററുകൾ മൊഹാലിയിലാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റർ പതിപ്പിച്ച അജ്ഞാതനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്ററിൽ നൽകിയ ഇ–മെയിൽ വിലാസം ട്രാക് ചെയ്യാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
മൊഹാലിയിലെ ഗൈഡ് മാപ്പ് ബോർഡിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
‘ അമരീന്ദർ സിംഗിനെ കൊല്ലുന്നവർക്ക് പത്ത് ലക്ഷം രൂപ പ്രതിഫലം നല്‍കും. കൊലപാതകിയുടെ വിവരം ഒരുകാരണവശാലും പുറംലോകമറിയില്ല. താല്‍പര്യമുള്ളവർക്ക് ബന്ധപ്പെടാൻ ഇ-മെയിൽ അഡ്രസും പോസ്റ്ററിൽ കൊടുത്തിട്ടുണ്ട്. ഇതിന് മുമ്പും പല തവണ അമരീന്ദറിനെതിരെ വധ ഭീഷണി ഉണ്ടായിട്ടുണ്ട്.