lakhvi-

മുംബയ് : മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ലഷ്‌കറെ തയ്ബ ഓപ്പറേഷൻ കമാൻഡറുമായ സാക്കി ഉർ റഹ്മൻ ലഖ്വി (61) അറസ്റ്റിൽ. പഞ്ചാബ് ഭീകരവിരുദ്ധ വകുപ്പാണ് ലഖ്‌വിയെ അറസ്റ്റുചെയ്തത്. ഭീകരപ്രവർത്തനത്തിന് സാമ്പത്തികസഹായം നൽകിയ കേസിലാണ് നടപടി. മുംബയ് ഭീകരാക്രമണക്കേസിൽ ലഖ്വി നേരത്തേ അറസ്റ്റിലായിരുന്നു. 2015 ൽ ജാമ്യത്തിലിറങ്ങി.

തീവ്രവാദ ധനസഹായത്തിനായി ലഖ്‌വി ഡിസ്‌പെൻസറി നടത്തുന്നുവെന്നാണ് ഭീകരവിരുദ്ധ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ഈ ഡിസ്പെൻസറിയിൽ നിന്ന് ഇവർ ഫണ്ട് ശേഖരിക്കുകയും ഈ ഫണ്ടുകൾ കൂടുതൽ തീവ്രവാദ ധനസഹായത്തിനായി ഉപയോഗിക്കുകയും ചെയ്തു. വ്യക്തിഗത ചെലവുകൾക്കായും അദ്ദേഹം ഈ ഫണ്ടുകൾ ഉപയോഗിച്ചുവെന്ന് പഞ്ചാബ് ഭീകരവിരുദ്ധ വകുപ്പ് വ്യക്തമാക്കി.