pocso-case

വയനാട്: പ്രായപൂർത്തിയാകാത്ത ആദിവാസി ബാലികമാരെ മൈസൂരിലെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. കമ്പളക്കാട് സ്വദേശി മുഹമ്മദ് നൗഫൽ, കണിയാമ്പറ്റ ഷമീം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒരാൾക്ക് പതിനെട്ടും മറ്റൊരാൾക്ക് പത്തൊമ്പത് വയസുമാണ് പ്രായം.

രണ്ട് പെൺകുട്ടികളും സുഹൃത്തുക്കളാണ്. ഇവരുമായി യുവാക്കൾ ഫോണിൽ സംസാരിക്കുമായിരുന്നു. ക്രമേണ ഇവർ പെൺകുട്ടികളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. പുതുവത്സരദിനത്തിന്റെ തലേന്ന് പെൺകുട്ടികളുമായി ഇവർ മൈസൂരിലേക്ക് പോക്കുകയായിരുന്നു.

ഇതിൽ ഒരു പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിയുന്നത്. പോക്സോ നിയമപ്രകാരവും,പട്ടികജാതി പട്ടിക വർഗ അതിക്രമം നിരോധന നിയമപ്രകാരവുമാണ് കേസ്. പ്രതികളെ പോക്സോ കോടതിയിൽ ഹാജരാക്കും.