ഇൻഡോർ: ഹിന്ദു ദൈവങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അധിക്ഷേപിച്ചെന്ന പരാതിയിൽ സ്റ്റാൻഡ് അപ് കൊമേഡിയനെ മദ്ധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മുനവർ ഫാറൂഖ് ഉൾപ്പടെ അഞ്ച് പേരാണ് പിടിയിലായത്.
ബിജെപി എംഎൽഎയുടെ മകന്റെ പരാതിയെ തുടർന്നാണ് നടപടി. ഇൻഡോറിലെ 56 ദൂക്കാൻ ഏരിയയിലാണ് പരിപാടി നടന്നത്. ഹിന്ദു ദൈവങ്ങളെയും, അമിത് ഷായെയും അധിക്ഷേപിച്ചപ്പോൾ പരിപാടി നിർത്തിച്ചെന്ന് എംഎൽഎയുടെ മകൻ ഏകലവ്യ സിംഗ് ഗൗർ പറഞ്ഞു. കേസെടുത്തിട്ടുണ്ടെന്നും, ആരോപണവിധേയരായ അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.