ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി. കൊവിഷീൽഡ് കൊവാക്സിൻ എന്നിവയ്ക്കാണ് ഡ്രഗ്സ് കൺട്രോളർ ഉപാധികളോടെ അനുമതി നൽകിയിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ വച്ചായിരുന്നു പ്രഖ്യാപനം.
#WATCH: Drugs Controller General of India briefs the media on COVID-19 vaccine. https://t.co/0PhAeVzOgC
— ANI (@ANI) January 3, 2021
കൊവിഷീല്‍ഡിന് 70.42 ശതമാനം ഫലപ്രാപ്തിയെന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അറിയിച്ചു. വാക്സിൻ കരുതലോടെ ഉപയോഗിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവയ്ക്ക് അനുമതി നൽകാൻ വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിരുന്നു. ഇന്നലെ നൽകിയ വിഗദ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് പുലർച്ചെ വരെ നീണ്ട യോഗം ചർച്ച ചെയ്തിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വാക്സീനാണ് കോവാക്സീന്‍. കൊവിഡിനെതിരായ പോരാട്ടത്തിൽ ഉറച്ച നാഴികകല്ലാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. എല്ലാ മുന്നണി പോരാളികൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
A decisive turning point to strengthen a spirited fight!
— Narendra Modi (@narendramodi) January 3, 2021
DCGI granting approval to vaccines of @SerumInstIndia and @BharatBiotech accelerates the road to a healthier and COVID-free nation.
Congratulations India.
Congratulations to our hardworking scientists and innovators.
It would make every Indian proud that the two vaccines that have been given emergency use approval are made in India! This shows the eagerness of our scientific community to fulfil the dream of an Aatmanirbhar Bharat, at the root of which is care and compassion.
— Narendra Modi (@narendramodi) January 3, 2021
വാക്സിന്റെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്നും, വാക്‌സിന്റെ ഒരു മാനദണ്ഡത്തിലും വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷവർദ്ധനൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.