ശബരിമല: നിലയ്ക്കലിൽ പൊലീസുകാർ താമസിക്കുന്ന കണ്ടെയ്‌നർ ബാരക്കിന് തീപിടിച്ചു. ഇന്ന് രാവിലെയായിരുന്നു തീപിടിത്തമുണ്ടായത്. പാഞ്ഞെത്തിയ ഫയർഫോഴ്സ് അധികൃതർ തീയണച്ചു. ആളപായമില്ല എന്നാണ് റിപ്പോർട്ട്. ഷോർട്ട് സർക്ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണമാരംഭിച്ചു.