കോട്ടയം: ജനപക്ഷം നേതാവ് പി സി ജോർജ് യു ഡി എഫിനോട് അടുക്കുന്നു. യു ഡി എഫിനൊപ്പം ചേർന്ന് പ്രവർത്തിക്കണമെന്ന ആഗ്രഹം ഉമ്മൻചാണ്ടിയെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും അറിയിച്ചിട്ടുണ്ടെന്ന് പി സി ജോർജ് പറഞ്ഞു. പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിലടക്കം അഞ്ചിടത്ത് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
'കോൺഗ്രസ് ക്ഷണിച്ചാൽ യു ഡി എഫിൽ ചേരാൻ തയാറാണെന്ന് പി സി ജോർജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
ഞാൻ യു ഡി എഫ് അനുഭാവിയാണ്. ഞാൻ യു ഡി എഫിൽ വന്നാൽ ഏഴ് മണ്ഡലങ്ങളിൽ യു ഡി എഫ് ജയിക്കും.ഒന്നിച്ചുപോകണമെന്ന് യു ഡി എഫ് നേതാക്കൾ വ്യക്തിപരമായി പറഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തുവച്ച് കാണാമെന്ന് പറഞ്ഞു.കോൺഗ്രസുമായി യോജിച്ച് പോകണമെന്നാണ് നിലവിലെ തീരുമാനം'- ഒരു ചാനലിനോട് പി സി ജോർജ് പറഞ്ഞു.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ മത്സരിക്കുമെന്നും അദ്ദേഹം സൂചന നൽകിയിരുന്നു. ഇക്കാര്യം ഗൗരവത്തോടെ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.