navya-nair

കൊവിഡ് ആരംഭിച്ചതോടെ മാസ്‌ക് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. അത്തരത്തിൽ ഒരു നടിയുടെ മാസ്‌ക് വച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആരാണ് ആ നടിയെന്നല്ലേ? മലയാളികളുടെ പ്രിയ താരം നവ്യാ നായരാണ് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.

' കാൻഡിഡ്' എന്ന അടിക്കുറിപ്പോടെ മൂന്ന് ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. മാസ്‌ക് അണിഞ്ഞിരിക്കുന്നതും, പിന്നെ അത് മാറ്റി ചിരിക്കുന്ന ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുകയാണ്. തന്റെ സിനിമാ വിശേഷങ്ങളും, കുടുംബ വിശേഷങ്ങളുമൊക്കെ നവ്യ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന 'ഒരുത്തീ' ആണ് നടിയുടെ പുതിയ ചിത്രം.