jagathy-mohanlal

മോഷണക്കുറ്റം ആരോപിച്ച് മോഹൻലാലിനെ പ്രതിയാക്കാൻ നോക്കി ജഗതി,​ ഒടുവിൽ രക്ഷിച്ചത് പ്രേംനസീർ. സിനിമാക്കഥയാണെന്ന് വിചാരിക്കരുതേ...സംഭവം നടന്നതു തന്നെയാണ്. പക്ഷേ, കോമഡി സ്‌കിറ്റിൽ ആണെന്ന് മാത്രം. 1987ൽ മലയാള സിനിമയിലെ താരങ്ങൾ എല്ലാം അണിചേർന്ന സ്‌റ്റേജ് ഷോയിലാണ് മോഹൻലാൽ കള്ളനും പ്രേംനസീർ ജഡ്‌ജിയായും എത്തിയത്. പ്രതിഭാഗം വക്കിലായുള്ള ജഗതിയുടെ പ്രകടനം കാഴ്‌ചക്കാരിൽ ചിരിയുടെ തിരമാല സൃഷ്‌ടിക്കുന്നുമുണ്ട്. മുകേഷ്, കൊച്ചിൻ ഹനീഫ എന്നിവരും സ്‌കിറ്റിന്റെ ഭാഗമായി എത്തുന്നു.