വാഷിംഗ്ടൺ: ഇരട്ടക്കുട്ടികളെ ഗർഭം ധരിച്ചിരിക്കെ വീണ്ടും ഗർഭിണിയായി യുവതി. ആദ്യത്തെ രണ്ട് ഗർഭസ്ഥ ശിശുക്കൾക്കും 10, 11 ദിവസത്തെ വളർച്ചയെത്തിയപ്പോഴാണ് ഇവരുടെ ഉദരത്തിൽ മറ്റൊരു ജീവൻ കൂടി തുടിച്ചത്. ടിക് ടോകിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഈ അപൂർവ പ്രതിഭാസത്തെക്കുറിച്ച് യുവതി പറഞ്ഞത്. യുവതിയുടെ പേരോ മറ്റു വിശദാംശങ്ങളോ ലഭ്യമല്ല.സൂപ്പർഫീറ്റേഷൻ എന്ന അപൂർവ പ്രതിഭാസമാണ് യുവതി വീണ്ടും ഗർഭിണിയാകാൻ കാരണംഹൈപ്പർ-അണ്ഡോത്പാദനത്തെ തുടർന്നാണ് ഇങ്ങനെ ഗർഭം ധരിക്കാനായതെന്ന് യുവതി പറയുന്നു. സ്വഭാവിക ഗർഭധാരണമാണെന്നും ഫെർട്ടിലിറ്റി ഡ്രഗുകളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഇവർ പറയുന്നു.നിലവിൽ ഗർഭസ്ഥ ശിശുക്കൾക്കൊന്നും ആരോഗ്യത്തിനോ വളർച്ചയ്ക്കോ കുഴപ്പമില്ല. മൂന്ന് കുട്ടികളെയും ഒരുമിച്ച പ്രസവിക്കാനാണ് തീരുമാനമെന്നും ഇവർ വീഡിയോയിൽ പറയുന്നുണ്ട്.