covid-death

വാഷിംഗ്ടൺ: കൊവിഡ് വ്യാപനത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ശനിയാഴ്ച രോഗബാധിതരായത് 2,77,000 പേർ. ആദ്യമായാണ് ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. മരണനിരക്കും രാജ്യത്ത് വ‌ർദ്ധിക്കുകയാണ്. 24 മണിക്കൂറിനിടെ 2,398 പേരാണ് മരിച്ചത്. ഇതോടെ ആകെ രോ ഗികളുടെ എണ്ണം 358,682 ആയി. രാജ്യത്ത് 20,904,701 രോഗബാധിതരുണ്ട്. പ്ര സിഡന്റ് തി രഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുത്തനെ വർദ്ധിക്കുന്നെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, രാജ്യത്ത് വാക്സിൻ വിതരണം പുരോഗമിക്കുകയാണ്. വാക്സിന്റെ ആദ്യ ഡോസ് 4.2 ദശലക്ഷം ആളുകൾക്ക് ലഭിച്ചുകഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. 13 ദശലക്ഷം ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. 2020 അവസാനത്തോടെ 20 ദശലക്ഷം കുത്തിവയ്പ്പ് എ ടുക്കാൻ സാധിക്കുമെന്നായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ അവകാശവാദം.

 വാക്സിൻ സ്വീകരിച്ച ഡോക്ടർ ആശുപത്രിയിൽ

ഫൈസർ വാക്സിൻ സ്വീകരിച്ച വനിതാ ഡോക്ടറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെക്സിക്കോയിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് 32കാരിയായ ഡോക്ടർ. ഡോക്ടർക്ക് ശ്വാസതടസവും ത്വക്കിൽ തിണർപ്പും ചൊറിച്ചിലും അടക്കമുള്ളവ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് തലച്ചോറിലും നട്ടെല്ലിലും അണുബാധയുണ്ടാക്കുന്ന എൻസെഫലോമൈലൈറ്റിസ് എന്ന രോഗമാണെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ചികിത്സയിൽ കഴിയുന്ന ഡോക്ടർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

വാക്‌സിൻ സ്വീകരിച്ച മറ്റാർക്കും പാർശ്വഫലങ്ങളൊന്നുമുണ്ടായില്ലെന്നും ആരോഗ്യവകുപ്പ് കൂട്ടിച്ചേർത്തു.സംഭവത്തെക്കുറിച്ച് വാക്സിൻ നിർമ്മാതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 ലോകത്താകെ രോഗികൾ - 85,049,440

 മരണം - 1,845,074

 രോഗമുക്തർ - 60,178,680