കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ സാമ്പത്തികാവശ്യം നിറവേറ്റാൻ പ്രയാസപ്പെടുന്നവർക്ക് ആശ്വാസം പകർന്ന് പീപ്പിൾസ് അർബൻ ബാങ്ക് 'പീപ്പിൾസ് ആശ്വാസ് ഗോൾഡ് ലോൺ" വായ്‌പ അവതരിപ്പിച്ചു. ആറു ശതമാനമാണ് പലിശനിരക്ക്.
ബാങ്കിന്റെ 21 ശാഖകളിലും ജനുവരി 31 വരെ ലഭ്യമായ ഈ സ്വർണപ്പണയ വായ്‌പ പ്രകാരം ഒരംഗത്തിന് അഞ്ചുലക്ഷം രൂപവരെ ആറുമാസക്കാലാവധിയിൽ ലഭിക്കും. ഒരു ഗ്രാമിന് 3,600 രൂപ നിരക്കിലാണ് (പവന് 28,800 രൂപ) വായ്‌പ അനുവദിക്കുക. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ഉയർന്ന പലിശയ്ക്ക് വച്ചിട്ടുള്ള സ്വർണപ്പണയങ്ങൾ പീപ്പിൾസ് അർബൻ ബാങ്കിലേക്ക് മാറ്റിവച്ച് പലിശഭാരം കുറയ്ക്കാനും പദ്ധതി പ്രയോജനപ്പെടുത്താം.