കമ്മട്ടിപ്പാടത്തിന് ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം തുറമുഖം ഈദ് റിലീസായി മേയ് 13ന് തീയറ്ററുകളിലെത്തും.ജനുവരി അഞ്ചിന് തീയറ്ററുകൾ തുറക്കാമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് പ്രഖ്യാപനം. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും , ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം.കൊച്ചി തുറമുഖം പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ , നിമിഷ സജയൻ , സുദേവ് നായർ , അർജുൻ അശോകൻ , പൂർണ്ണിമ ഇന്ദ്രജിത്ത്, മണികണ്ഠൻ ആചാരി എന്നിവരും അഭിനയിക്കുന്നുണ്ട്. നാടകപ്രവർത്തകനും ചലച്ചിത്രകാരനുമായ ഗോപൻ ചിദംബരമാണ് തുറമുഖത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിവിൻ പോളിയാണ് ചിത്രത്തിൽ നായകൻ.ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് ഗോപൻ ചിദംബരം.തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപ്പാട്ട് ആണ് തുറമുഖം നിർ മ്മിക്കുന്നത്.