സനാ: പുതുവത്സര ദിനത്തിൽ യമനിലെ വിവാഹ ഹാളിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് സ്ത്രീകൾ കൊല്ലപ്പെട്ടു. ഇരുപത്തിയഞ്ചിൽ അധികം പേർക്ക് പരിക്കേറ്റു. ഹൊദെയ്ദ സിറ്റിയിലെ വിവാഹ ഹാളിലാണ് ആക്രണം ഉണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല. ദക്ഷിണ മേഖലയിലെ ആദേനിൽ വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ രണ്ട് ദിവസം മുൻപ് 26 പേർ കൊല്ലപ്പെട്ടിരുന്നു.