sasi

കോഴിക്കോട് : എൻ.സി.പി യു.ഡി.എഫിൽ ചേക്കേറുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. ഇടതുമുന്നണി വിടേണ്ട സാഹചര്യം ഇപ്പോൾ എൻ.സി.പിക്കില്ല. താൻ പാർട്ടി വിടുമെന്ന പ്രചാരണം ശരിയല്ല. പാർട്ടി ആവശ്യപ്പെടുന്നിടത്ത് മത്സരിക്കും. നേരത്തെ മത്സരിച്ച സീറ്റുകളിൽ എൻ.സി.പി ഇത്തവണയും മത്സരിക്കും. പാലായിൽ മത്സരിച്ചുവന്നത് എൻ.സി.പിയാണ്. മാണി സി. കാപ്പന് പാല ആവശ്യപ്പെടാനുള്ള അവകാശമുണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകൾ അനവസരത്തിലാണ്. പാല സീറ്റ് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടത് പരിഹരിക്കേണ്ടത് എൻ.സി.പിയല്ല.

അണികളിൽ ആശയക്കുഴപ്പമുണ്ടാക്കാൻ കെട്ടിച്ചമച്ച വാർത്തകളാണ് പ്രചരിക്കുന്നത്. മുന്നണി മാറ്റം ചർച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിലുണ്ടെന്ന് ആരും കരുതുന്നില്ലെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.