who

വാ​ഷിം​ഗ്ട​ൺ​:​ ​ലോ​ക​ത്ത് ​നാ​ല് ​കൊ​വി​ഡ് ​വ​ക​ഭേ​ദ​ങ്ങ​ൾ​ ​പ​ര​ക്കു​ന്നു​ണ്ടെ​ന്ന് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന.2019​ ​അ​വ​സാ​നം​ ​ചൈ​ന​യി​ലെ​ ​വു​ഹാ​നി​ൽ​ ​നി​ന് ​ഉ​ത്ഭ​വി​ച്ച​ ​വൈ​റ​സി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്ത​മാ​യി​ ​ഡി614​ജി​ ​എ​ന്ന​ ​ഘ​ട​കം​ ​കൂ​ടി​ ​ചേ​ർ​ന്ന​ ​വൈ​റ​സാ​ണ് 2020​ ​ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ ​ലോ​ക​ത്ത് ​പ്ര​ച​രി​ച്ച​തെ​ന്നും​ ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന​ ​വ്യ​ക്ത​മാ​ക്കി.

 ആദ്യ വകഭേദം

ആദ്യഘട്ടത്തിൽ വുഹാനിൽ പടർന്ന വൈറസിനെ അപേക്ഷിച്ച് 2020 ഫെബ്രുവരിയിൽ തിരിച്ചറിഞ്ഞ വകഭേദമാണ് ലോകത്ത് വ്യാപകമായി പടർന്നതെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ആദ്യ വൈറസിനെ അപേക്ഷിച്ച് ജനിതകമാറ്റം സംഭവിച്ച ഈ വൈറസിന് കൂടുതൽ പകർച്ചാ സ്വഭാവമുണ്ടായിരുന്നു. എന്നാൽ ഈ മ്യൂട്ടേഷൻ രോഗത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുകയോ ചികിത്സയിലോ വാക്സിനിലോ മരുന്നുകളിലോ പരിശോധനാരീതികളിലോ എന്തെങ്കിലും മാറ്റമുണ്ടാക്കുന്നില്ലെന്നും സംഘടന പറഞ്ഞു.

 രണ്ടാം വകഭേദം

2020 ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ ഡെന്മാർക്കിലെ നോർത്ത് ജുട്ലൻഡിലായിരുന്നു മിങ്കുകളിലേയ്ക്കും തിരിച്ച് മനുഷ്യരിലേയ്ക്കും പടരുന്ന ക്ലസ്റ്റർ 5 എന്ന കൊവിഡിന്റെ രണ്ടാം വകഭേദത്തെ കണ്ടെത്തിയത്. എന്നാൽ ഈ വൈറസ് ബാധിച്ചാൽ സുഖപ്പെടുത്താൻ താരതമ്യേന പ്രയാസമാണെന്നും അതിനാൽ തന്നെ രോഗബാധ വരികയോ വാക്സിനെടുക്കുകയോ ചെയ്താൽ ഉണ്ടാകുന്ന രോഗപ്രതിരോധശേഷിയുടെ കാലാവധി കുറയ്ക്കുമെന്നും പ്രാഥമിക പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

 മൂന്നാം വകഭേദം

സാർസ് കോവ് 2 വൈറസിന്റെ നാലാം വകഭേദം ഉത്ഭവിച്ചത് ബ്രിട്ടനിലാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു. എന്നാൽ ഈ വൈറസിന് നിലവിലെ കൊറോണ വൈറസിനെ അപേക്ഷിച്ച് ഘടനയിൽ ഉൾപ്പെടെ വ്യത്യാസമുണ്ടെന്നും ഇവ എങ്ങനെയാണ് ഉത്ഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും സംഘടന വ്യക്തമാക്കി. SARS-CoV-2 VOC 202012/01 എന്നാണ് ഈ വകഭേദഗം അറിയപ്പെടുന്നത്. രാജ്യത്ത് ഇത് അതിവേഗം പടർന്നു പിടിച്ചു. 2020 ഡിസംബർ 30 ഓടു കൂടി 31 ലോകരാജ്യങ്ങളിൽ ഈ വൈറസ് റിപ്പോർട്ട് ചെയ്തന്നും സംഘടന കൂട്ടിച്ചേർത്തു.

 നാലാം വകഭേദം

2020 ഡിസംബർ 18ന് ദക്ഷിണാഫ്രിക്കയിൽ റിപ്പോർട്ട് ചെയ്ത നാലാം വകഭേദം 501Y.V2 എന്നാണ് അറിയപ്പെടുന്നത്. രാജ്യത്തെ മൂന്ന് പ്രവിശ്യകളിലാണ് ഈ വൈറസ് പടരുന്നത്. ബ്രിട്ടനിലെ വൈറസുമായി സാമ്യമുണ്ടെങ്കിലും ഇതു രണ്ടും രണ്ട് വകഭേദങ്ങളാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. രാജ്യത്തെ ചില പ്രദേശങ്ങളിൽ ഈ വൈറസാണ് കൂടുതൽ പടരുന്നതെന്നും മറ്റു നാല് രാജ്യങ്ങളിൽ സ്ഥീരീകരിച്ചുണ്ടെന്നും സംഘടന വ്യക്തമാക്കി.