റോം: കൊവിഡിൽ നിന്ന് രക്ഷനേടാൻ മാത്രമല്ല, വേണമെങ്കിൽ വിവാഹാഭ്യർത്ഥന നടത്താനും പി.പി.ഇ കിറ്റ് ഉപയോഗിക്കാം.
ഇറ്റലിയിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്നഗിസപ്പെ പൻജന്റ് പി.പി.ഇ കിറ്റിന്റെ പുറകിൽ 'കാർമലി നിങ്ങൾക്കെന്നെ വിവാഹം ചെയ്യാമോ' എന്നെഴുതി കാമുകിയോട് വിവാഹാഭ്യർത്ഥന നടത്തിയിരിക്കുകയാണ്. കാർമലിയുടെ അഭിപ്രായം അറിയാനായി യെസ്' ഓർ 'നോ" എന്നും എഴുതിയിരുന്നു.ആശുപത്രി വരാന്തയിൽ വച്ചെടുത്ത ചിത്രം ഇൻസ്റ്റഗ്രാമിൽ ഗിസപ്പെ പോസ്റ്റ് ചെയ്തു. പോസ്റ്റിന് കീഴിലെ 16ാമത്തെ കമന്റായി കാമുകിയുടെ മറുപടിയെത്തി. ആറ് ഹാർട്ട് ഇമോജിയുടെ അകമ്പടികളോടെ കാർമലി ഗിസപ്പയുടെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. കാർമലി സമ്മതം മൂളിയതിന്റെ സന്തോഷത്തിലാണ് ഗിസപ്പെയിപ്പോൾ.